13 Jan 2026 10:32 AM IST
Summary
സ്വര്‍ണം ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാം ദിവസവും വര്‍ധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവില 25 രൂപ കൂടി 10,840 രൂപയായി. വെള്ളി ഗ്രാമിന് 5 രൂപ കൂടി 275 രൂപയായി.
ഇറാന്‍,വെനിസ്വേല എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലും ഇറാനുമായി വ്യാപാരബന്ധമുള്ള രാഷ്ട്രങ്ങള്‍ക്ക് ട്രംപ് 25 ശതമാനം പുതിയ താരിഫ് പ്രഖ്യാപിച്ചതും അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ്‌സ്വര്‍ണവില ഉയരാന്‍ കാരണമായി.
പഠിക്കാം & സമ്പാദിക്കാം
Home
