image

28 Oct 2025 11:08 AM IST

Gold

സ്വർണ വിലയിൽ ഇടിവ്

MyFin Desk

gold prices fluctuate for the third time
X

Summary

സ്വർണ വില വീണ്ടും ഇടിഞ്ഞു


സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഒരു പവൻ സ്വർണത്തിന് 89900 രൂപയാണ് വില. ഗ്രാമിന് 11225 രൂപയും. പവന് 600 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3976 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൻ്റെ സൂചനകളാണ് വിപണിക്ക് കരുത്തായതും സ്വർണത്തിൻ്റെ മുന്നേറ്റത്തിന് മങ്ങലേൽപ്പിച്ചതും.സ്വർണത്തിൽ നിന്ന് നേരത്തെ നിക്ഷേപകർ ലാഭം ബുക്ക് ചെയ്ത് തുടങ്ങിയതും സ്വർണ വില കുറയാൻ കാരണമായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ ആശ്രയിക്കുന്ന സ്വർണ്ണത്തിൻ്റെ ഡിമാൻഡ് കുറഞ്ഞതും സ്വർണ വില കുറയാൻ കാരണമായിട്ടുണ്ട്.

എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വില ഉയർന്ന ശേഷമാണ് സ്വർണ വില ഇടിഞ്ഞത്. എംസിഎക്സിൽ സ്വർണ്ണ വില 0.77 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,22,500 എന്ന ലെവലിൽ എത്തിയിരുന്നു. സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.7 ശതമാനം ഇടിഞ്ഞ് 4,082.77 ഡോളറിലെത്തിയിരുന്നു.