22 Oct 2025 10:42 AM IST
Summary
റെക്കോഡ് നിലവാരത്തിൽ നിന്ന് സ്വർണ വിലയിൽ ഇടിവ്
സ്വർണ വിലയിൽ വീണ്ടും കുത്തനെ ഇടിവ്. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്വർണ വില ഇടിഞ്ഞിരുന്നു. റെക്കോഡ് നിലവാരത്തിൽ നിന്ന് ഒരു പവന് 93,280 രൂപയായി വില കുറഞ്ഞു. ഒരു ഗ്രാമിന് 11660 രൂപയാണ് വില. ഗ്രാമിന് 310 രൂപ കുറഞ്ഞു. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9590 രൂപയായി.
21-ാം തിയതി രാവിലെ പവന് 97,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് 95,760 രൂപയായി ആണ് വില കുറഞ്ഞത്. അതേസമയം ഈ മാസം ഇതുവരെ 6280 രൂപയാണ് സ്വർണ വിലയിലെ വർധന. ഒക്ടോബർ 17നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വില.
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ ഉണ്ടായത്. 6.3 ശതമാനമായിരുന്നു ഇടിവ്. തിങ്കളാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് വിലയായ ഔൺസിന് 4,381 ഡോളർ എന്ന നിലവാരത്തിൽ നിന്ന് 4,082 ഡോളറിലേക്ക് വില താഴ്ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്വർണത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുക്കുന്നത് തുടരുന്നതും, ആഘോള രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തിന് മങ്ങലേൽപ്പിച്ചിരിക്കുന്നത്. വെള്ളി വിലയും ഏഴു ശതമാനം ഇടിഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
