image

5 Nov 2025 10:16 AM IST

Gold

സ്വർണ വിലയിൽ കുത്തനെ ഇടിവ്

MyFin Desk

gold updation price down 21 10 2025
X

Summary

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന ് 720 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില. ഗ്രാമിന് 11135 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 89800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3,963.6 ഡോളറിലാണ് വില. കഴിഞ്ഞ മാസം റെക്കോഡ് നിലവാരത്തിൽ എത്തിയിരുന്ന സ്വർണ വിലയിൽ കറക്ഷൻ പ്രകടമാണ്. നവംബർ ഒന്ന്, രണ്ട് തിയതികളിൽ പവന് 90200 രൂപയായിരുന്നു വില.

യുഎസ് തീരുവ യുദ്ധം അയയുന്നതിൻ്റെ സൂചനകൾ ഓഹരി വിപണിയെ പോസിറ്റീവായി സ്വാധീനിച്ചിരുന്നു. വിപണി ആകർഷകമായത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതും സ്വർണ വില ഇടിയാൻ കാരണമായി.അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ ആകർഷകമാകുന്ന സമയങ്ങളിൽ സ്വർണ വില ഇടിയാറുണ്ട്. അതേസമയം അനിശ്ചിതത്വ ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുമ്പോൾ സ്വർണ വില ഉയരും.