image

11 Nov 2025 4:24 PM IST

Gold

സ്വർണ വിലയിൽ ഇടിവ്

MyFin Desk

സ്വർണ വിലയിൽ ഇടിവ്
X

Summary

രാവിലെ ഉയർന്ന സ്വർണ വിലയിൽ ഉച്ചക്ക് ശേഷം കുത്തനെ ഇടിവ്


ഒക്ടോബർ 11 ന് രാവിലെ ഉയർന്ന സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 92 280 രൂപയാണ് വില. ഒരു ഗ്രാമിന് 11535 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4140 ഡോളറിലാണ് വ്യാപാരം. രാവിലെ ഒരു പവൻ സ്വർണത്തിന് 92600 രൂപയായിരുന്നു വില. കഴിഞ്ഞ മാസം സ്വർണ വില റെക്കോഡുകൾ ഭേദിച്ച ശേഷം വില ഇടിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കൂടിയും കുറഞ്ഞും വില ചാഞ്ചാടുകയാണ്. യുഎസ് ഗവൺമൻ്റ് ഷട്ട്ഡൌൺ ഉൾപ്പെടെയുള്ള അനിശ്ചിതത്വങ്ങൾ സ്വർണത്തിന് താൽക്കാലികമായി ആകർഷണത്വം നൽകിയിരുന്നു.

അതേസമയം വില താൽക്കാലികമായി ഇടിഞ്ഞാലും യുഎസ് ഡോളർ ദുർബലമാകുന്നത് സ്വർണത്തിന് നേട്ടമാകാം.യുഎസിലെ രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അസ്ഥിരതയും നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയാൻ കാരണമാകും. ഇത് സ്വർണ്ണത്തിനായുള്ള ആവശ്യം വർധിപ്പിക്കും.സുരക്ഷിത നിക്ഷേപ ആസ്തിയായി സ്വർണ്ണത്തെ കണ്ട് വീണ്ടും നിക്ഷേപകർ തിരിയാനുള്ള സാഹചര്യങ്ങൾ, വിപണിയിലെ അനിശ്ചിതത്വം, പണപ്പെരുപ്പം എന്നിവയൊക്കെ സ്വർണ്ണ വിലയ്ക്ക് വീണ്ടും തിളക്കം നൽകാം.