image

14 Nov 2025 10:30 AM IST

Gold

ഉയർന്ന നിരക്കിൽ നിന്ന് സ്വർണ വില ഇടിഞ്ഞു

MyFin Desk

Todays gold rate in Kerala | gold price
X

Summary

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് സ്വർണ വില ഇടിഞ്ഞു.


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 93760 രൂപയാണ് വില. ഒരു ഗ്രാമിന് 11720 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4202 ഡോളറിലാണ് വില. നവംബർ ഒന്ന്,രണ്ട് തിയതികളിൽ പവന് 90200 രൂപയായിരുന്നു സ്വർണ വില. പിന്നീട് കൂടുകയും കുറയുകയും ചെയ്തു. ഇപ്പോൾ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. നവംബർ 13 ന് രേഖപ്പെടുത്തിയ ഈ മാസത്തെ ഉയർന്ന നിരക്കായ 94320 രൂപയിൽ നിന്നാണ് സ്വർണ വില ഇടിഞ്ഞത്.

ഡോളർ ദുർബലമാകുമ്പോൾ സ്വർണം തിളങ്ങുകയും ഡോളർ തിരിച്ചുവരുമ്പോൾ സ്വർണം മങ്ങുകയും ചെയ്യുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആകർഷണം നൽകുന്നു. ഈ വർഷം ഏറ്റവുമധികം തിളക്കം നൽകിയ ആസ്തികളിൽ ഒന്നാണ് സ്വർണം.