18 Nov 2025 10:29 AM IST
Summary
തുടർച്ചയായ ആറാം ദിവസവും സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 1280 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 90680 രൂപയായി വില മാറി. ഒരു ഗ്രാം സ്വർണത്തിന് 11135 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4016 ഡോളറിലാണ് വില. യുഎസ് ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിൽ പ്രതിഫലിച്ചു. ഗ്രാമിന് 160 രൂപയാണ് കുറഞ്ഞത്.
നവംബർ 13 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണത്തിന് 94320 രൂപയായിരുന്നു വില. ഗ്രാമിന് 11355 രൂപയും. കഴിഞ്ഞ മാസം ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളെ തുടർന്ന് റെക്കോഡിലേക്ക് സ്വർണ വില കുതിച്ചിരുന്നു. കേരളത്തിൽ പവന് 97360 രൂപ വരെയായി വില ഉയർന്നിരുന്നു. ഈ ഉയർന്ന നിരക്കിൽ നിന്നാണ് പിന്നീട് സ്വർണ വില ഇടിഞ്ഞത്.
പഠിക്കാം & സമ്പാദിക്കാം
Home
