image

9 Sept 2026 11:24 AM IST

Gold

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

MyFin Desk

Todays gold rate in Kerala | todays gold price
X

Summary

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയുടെ കുറവ്


സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയായി. ഗ്രാമിന് 14,145 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,389.63 ഡോളറിലാണ് വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 113920 രൂപയായിരുന്നു വില.

യുഎസ് ഫെഡ് റിസരവ് പലിശ നിരക്കുകൾ വർധിപ്പിക്കും എന്ന സൂചനകൾ ഉള്ളതിനാൽ സ്വർണ വില ഇടിയുന്നുണ്ട്. സ്വർണ്ണ വിലയിൽ 0.7 ശതമാനമാണ് ഇടിവ്. അതേസമയം ഉയരുന്ന പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വിലയും സ്വർണത്തിന് വീണ്ടും അനുകൂലമാകാം.

വെള്ളിയാഴ്ച 1% ഇടിഞ്ഞതിന് ശേഷം തിങ്കളാഴ്ച, സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.7% ഇടിഞ്ഞ് 4,398.13 ഡോളറിലെത്തിയിരുന്നു. ഡിസംബർ ഡെലിവറിയ്ക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.7% ഇടിഞ്ഞ് 4,443.60 ഡോളറിലെത്തി. സ്പോട്ട് സിൽവർ പ്രൈസ് ഔൺസിന് 1% കുറഞ്ഞ് 65.53 ഡോളറിലാണ്.

അതേസമയം നിലവിലെ ഇടിവ് താൽക്കാലികം മാത്രമാണെന്നും സ്വർണം അധികം വൈകാതെ തന്നെ എക്കാലത്തെയും പുതിയ ഉയരങ്ങൾ താണ്ടുമെന്നുമാണ് പ്രവചനങ്ങൾ. ഗോൾഡ്മാൻ സാക്ക്സ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇറാൻ സംഘർഷം മൂലം ഊർജ്ജ വിപണി തടസ്സപ്പെടുന്നതും സ്വർണത്തെ ബാധിക്കുന്നുണ്ട്.