15 Nov 2025 10:41 AM IST
Summary
സ്വർണ വിലയിൽ കുത്തനെ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഒരു പവൻ സ്വർണത്തിന് 91720 രൂപയാണ് വില. ഒരു ഗ്രാമിന് 11465 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93160 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4080 ഡോളറിലേക്ക് വില ഇടിഞ്ഞിട്ടുണ്ട്. ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില ഇടിയാൻ കാരണം. വെള്ളി വിലയിലും ഇടിവ്. കിലോഗ്രാമിന് 175000 രൂപയിലാണ് വ്യാപാരം.
യുഎസ് ഡോളർ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടം കൈവരിച്ചതാണ് സ്വർണ വില കുറയാൻ കാരണമായത്. യുഎസ് ട്രഷറി ആദായങ്ങളും നേട്ടങ്ങൾ ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസിലെ ഫെഡ് നയങ്ങൾ, പണപ്പെരുപ്പ തോത് എന്നിവയെല്ലാം സ്വർണ വിലയിലും പ്രതിഫലിക്കും. യുഎസ് ട്രഷറി ആദായങ്ങൾ ഉയർന്നത് സ്വർണത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
