10 Oct 2025 4:42 PM IST
Summary
സ്വർണ വിലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വർധന
റെക്കോഡ് ഉയരത്തിൽ നിന്ന് ഇടിഞ്ഞ സ്വർണ വിലയിൽ മുന്നേറ്റം. ഒക്ടോബർ 10 വെള്ളിയാഴ്ച ഇടിഞ്ഞ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും തിരിച്ചു കയറി. ഒരു പവൻ സ്വർണത്തിന് 90720 രൂപയായി വില ഉയർന്നു.ഒരു ഗ്രാമിന് 11340 രൂപയായാണ് വില മാറിയത്.
ഗ്രാമിന് 130 രൂപയാണ് വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9325 രൂപയാണ് വില.രാവിലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് വില ഉയരുകയായിരുന്നു. രാവിലെ പവന് 89960 രൂപയും ഗ്രാമിന് 11210 രൂപയുമായി വില ഇടിഞ്ഞിരുന്നു.
തുടർച്ചയായി ബുള്ളിഷായിരുന്ന സ്വർണ വിലയിൽ കറക്ഷൻ ഉണ്ടായേക്കാം എന്ന അനലിസ്റ്റുകളുടെ പ്രകടനം ശരിവയ്ക്കുന്നതായി സ്വർണ വിലയുടെ പ്രകടനം. നിക്ഷേപകർ സ്വർണ നിക്ഷേപത്തിൽ നിന്ന് ലാഭം ബുക്ക് ചെയ്തത് വില ഇടിയാൻ കാരണമായി. രണ്ട് മാസത്തെ ഉയർന്ന നിരക്കിൽ നിന്ന് ഡോളർ സൂചിക ഇടിഞ്ഞേക്കാം എന്നും സൂചനകളുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
