image

26 Dec 2025 11:32 AM IST

Gold

സ്വർണ തേരോട്ടം; പവന് 102680 രൂപയിൽ വില

MyFin Desk

will gold continue to fluctuate
X

Summary

സ്വർണ വിലയിലെ റെക്കോഡ് മുന്നേറ്റം തുടരുന്നു. ഇന്നും പുതിയ ഉയരത്തിൽ വില


സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡിൽ. ഒരു പവന് 1,02,680 രൂപയാണ് വില. ഗ്രാമിന് 12835 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,511 ഡോളറിലാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം.

നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലയിലെ കുതിച്ചുചാട്ടത്തിന് പിന്നിൽ. യുഎസ് ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണ വില കുത്തനെ ഉയരാൻ കാരണമായി. സ്പോട്ട് ഗോൾഡ് വിലയിലും വർധനവുണ്ട്. വ്യാപാരത്തിൻ്റെ തുടക്കത്തിൽ വില 4,530.60 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടിരുന്നു.

എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചർ വ്യാപാരം 800 രൂപ വർധച്ച് 10 ഗ്രാമിന് 1,38,991 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. സ്വർണ്ണ വിലയിൽ മാത്രമല്ല വെള്ളി വിലയിലും വർധന. വെള്ളി വില പുതിയ റെക്കോർഡിലെത്തി.