15 Oct 2025 10:26 AM IST
Summary
സ്വർണ വിലയിലെ മുന്നേറ്റം തുടരുന്നു. ഇന്നും റെക്കേഡ് വില
സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. പവന് 94000 രൂപയും ഭേദിച്ച് വില മുന്നേറുകയാണ്. ഒരു പവൻ സ്വർണത്തിന് 94520 രൂപയാണ് വില. ഗ്രാമിന് 11815 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4176 രൂപയിലാണ്. ഈ മാസത്തിൽ ഇതുവരെ സ്വർണ വിലയിൽ 7520 രൂപയാണ് വർധന.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9720 രൂപയാണ് വില.
ഓഹരി വിപണിയിലെ അനിശ്ചിതത്വവും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വർണത്തിന് അനുകൂലമായിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില കുതിച്ചുയരാൻ കാരണം.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളൾ തന്നെയാണ് ഓഹരി വിപണിയിലെ ഇടിവിന് കാരണം പശ്ചിമേഷ്യയിലെ അസ്വസ്ഥതകൾ ട്രംപ് ഉയർത്തുന്ന വ്യാപാര-താരിഫ് സംഘർഷങ്ങൾ എന്നിവ പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യാപാര യുദ്ധവും തീരുവ തർക്കങ്ങളും നിക്ഷേപകർ സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ കാരണമായി.യുഎസ് ഫെഡ് കൂടുതൽ നിരക്കുകൾ കുറച്ചേക്കുമെന്നാണ് കരുതുന്നത്. നിരക്ക് കുറച്ചാൽ ഡോളറിന് മൂല്യത്തകർച്ചയുണ്ടാകാം.ഇത് സ്വർണ്ണ ആവശ്യകത ഉയർത്താം.
പഠിക്കാം & സമ്പാദിക്കാം
Home
