30 Dec 2025 11:05 AM IST
Summary
ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞത് കേരളത്തിലും നേട്ടമായിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഒരു ലക്ഷത്തിന് മുകളിലേയ്ക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു സ്വര്‍ണ വില.
സ്വർണ വില കുറയാൻ ആഹ്രഹിച്ചിരുന്നവർക്ക് ആശ്വാസം. സ്വർണ വിലയിൽ കുറവ്. ഒരു ലക്ഷം കടന്ന് മുന്നേറിയ സ്വര്‍ണ വില ഇന്ന് പവന് 99,880 രൂപയിലേയ്ക്ക് കൂപ്പു കുത്തി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 280 രൂപ ഇടിഞ്ഞ് വില 12,485 രൂപയായിരിക്കുകയാണ്. പവന് 2,240 രൂപ കുറഞ്ഞ് 99,880 രൂപയിലെത്തി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 230 രൂപ ഇടിഞ്ഞ് 10,365 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് വില ഇടിയാൻ കാരണം. സ്വര്‍ണം ട്രൊയ് ഔണ്‍സിന് 4362 ഡോളറിലെത്തിയിരിക്കുകയാണ്.
സ്വർണ നിക്ഷേപം പൊതുവെ സുരക്ഷിതം
സ്വര്‍ണത്തില്‍ നേരത്തെ നിക്ഷേപം നടത്തിയവര്‍ക്ക് നിലവിലെ വില ലാഭമുണ്ടാക്കാനുള്ള അവസരമാണ് നല്‍കുന്നത്. അതേസമയം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിക്കുന്നത് ശുഭസൂചനയായാണ് വിപണി വിദഗ്ധര്‍ കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
നിലവില്‍ പ്രാദേശികമായ ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ വില നിശ്ചയിക്കുന്നത്. വിപണിയിലെ ആവശ്യകത അനുസരിച്ച് ദിവസത്തില്‍ രണ്ടുതവണ വരെ വില പുതുക്കാറുണ്ട്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസം വരാം.
പഠിക്കാം & സമ്പാദിക്കാം
Home
