image

25 March 2024 4:32 AM GMT

Gold

സ്വര്‍ണ വില ഇന്ന് സ്റ്റെഡി

MyFin Desk

Gold
X

Summary

  • ഗ്രാമിന് 6125 രൂപ
  • പവന് 49,000 രൂപ
  • മാര്‍ച്ച് 21 ന് സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു


സംസ്ഥാനത്ത് ഇന്ന് (മാര്‍ച്ച് 25) 22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6125 രൂപയും പവന് 49,000 രൂപയുമാണ്.

മാര്‍ച്ച് 21 ന് സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയും പവന് 800 രൂപ വര്‍ധിച്ച് 49,440 രൂപയുമായിരുന്നു.

എന്നാല്‍, മാര്‍ച്ച് 22,23 തീയതികളില്‍ സ്വര്‍ണ വില ഇടിഞ്ഞിരുന്നു.

മാര്‍ച്ച് 22 ന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 6135 രൂപയിലെത്തി. പവന്‍ വില 49080 രൂപയുമായി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് മാര്‍ച്ച് മാസമായിരുന്നു. മാര്‍ച്ച് 21 ന് വില റെക്കോര്‍ഡ് നിലയിലെത്തിയതോടെ സ്വര്‍ണം പവന് വില 50,000 എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ മാര്‍ച്ച് 21 ന് ശേഷം വില ഇടിയുന്ന കാഴ്ചയാണ് കാണാനായത്. ഇന്ന് വില സ്റ്റെഡിയായി നില്‍ക്കുകയും ചെയ്തു.