image

3 Nov 2025 10:01 AM IST

Gold

സ്വർണ വിലയിൽ വർധന

MyFin Desk

report, gold price may cross rs. 1.5 lakh
X

Summary

സ്വർണ വിലയിൽ നേരിയ വർധന


സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 90320 രൂപയായി വില ഉയർന്നു. ഗ്രാമിന് 11290 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4008 ഡോളറായി വില ഉയർന്നു. നവംബർ ഒന്ന്, രണ്ട് തിയതികളിൽ പവന് 90200 രൂപയായിരുന്നു വില. ഒക്ടോബറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില ഉയർന്നിരുന്നു. ഒക്ടോബർ 17 ,21 തിയതികളിൽ പവന് 97360 രൂപയായിരുന്നു വില. ഗ്രാമിന് 12170 രൂപയും. സർവകാല റെക്കോഡാണിത്.

യുഎസ് ഫെഡ് റിസർവ് നിരക്ക് കുറച്ചതിന് ശേഷം സ്വർണ്ണ വില 4,000 ഡോളർ നിലവാരത്തിൽ തന്നെയാണ് വ്യാപാരം. ഉയരുന്ന പണപ്പെരുപ്പം മൂലം 2026 ലും ഫെഡ് റിസർവ് നിരക്ക് കുറയ്ക്കാമെന്നതിനാൽ, ഫെഡിന്റെ അടുത്ത നീക്കം നിക്ഷേപകർ ഉറ്റുനോക്കുന്നു. എംസിഎക്സിൽ കഴിഞ്ഞ ദിവസം ഗോൾഡ് ഫ്യൂച്ചേഴ്സ് 4,015 ഡോളർ നിലവാരത്തിലായിരുന്നു വ്യാപാരം.

വില വീണ്ടും ഉയരുമോ?

10 വർഷത്തെ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇപ്പോൾ 4.2 ശതമാനത്തിൽ താഴെയാണ്. ഇത് സ്വർണത്തിൻ്റെ ആകർഷണീയത വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. യുഎസ് വളർച്ച തിരിച്ചുവന്നാൽ, സ്വർണ്ണത്തിൻ്റെ റാലി മങ്ങിയേക്കാം, എങ്കിലും 2026 ആദ്യം സ്വർണ വില 4,200 ഡോളറിനപ്പുറത്തേക്ക് മുന്നേറാമെന്ന് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നു.