12 Feb 2026 11:56 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 880 രൂപയും ഗ്രാമിന് 110 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 1,16,160 രൂപയും ഒരു ഗ്രാമിന് 14,520 രൂപയുമായി.
സ്വർണവിലയിൽ ഇടിവ് . ഒരു പവൻ സ്വർണത്തിന് 1,16,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,520 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1 ,17 ,040 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 117760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പവന് 1600 രൂപയുടെ കുറവാണ് ഇപ്പോൾ ഉള്ളത്.
യുഎസിലെ ശക്തമായ തൊഴിൽ ഡാറ്റ റിപ്പോർട്ടുകൾ യുഎസ് ഡോളറിന് അനുകൂലമായത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. വ്യാഴാഴ്ച എംസിഎക്‌സിലും സ്വർണ്ണം, വെള്ളി ഫ്യൂച്ചേഴസ് വ്യാപാരം ഇടിഞ്ഞു. ഫെഡറൽ റിസർവിന്റെ പണനയത്തെക്കുറിച്ചറിയാൻ വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന പ്രധാന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
