image

13 April 2026 11:08 AM IST

Gold

സ്വർണ വിലയിൽ നേരിയ കുറവ്

MyFin Desk

സ്വർണ വിലയിൽ നേരിയ കുറവ്
X

Summary

സ്വർണ വിലയിൽ കുറവ്. പവന് 280 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 111800 രൂപയാണ് വില. ഗ്രാമിന് 13975 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4717 രൂപയിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വർണത്തിന് 12080 രൂപയായിരുന്നു വില.

തിങ്കളാഴ്ച സ്വർണ്ണ വില ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഡോളർ ശക്തി പ്രാപിക്കുനന്താണ് കാരണം. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം പണപ്പെരുപ്പ ആശങ്കകൾ ഉയ‍ർത്തിയിട്ടുണ്ട്. ഈ വർഷം ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങി.

ഏപ്രിൽ 7 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം സ്വ‍ർണ വില സ്പോട്ട് ഗോൾഡ് ഔൺസിന് 0.6 ശതമാനം കുറഞ്ഞ് 4,718.98 ഡോളറിലെത്തി. ജൂണിലെ ഡെലിവറിക്കുള്ള യുഎസ് ​ഗോൾഡ് ഫ്യൂച്ചേഴ്സും ഒരു ശതമാനം കുറഞ്ഞ് 4,742 ഡോളറിലാണ്.