image

19 Dec 2025 11:41 AM IST

Gold

സ്വർണ വിലയിൽ കുറവ്

MyFin Desk

gold rate today | gold price news malayalam
X

സ്വർണ വില കുറഞ്ഞു

Summary

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു


സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 480 രൂപയുടെ കുറവ്. ഒരു പവൻ സ്വർണത്തിന് 98400 രൂപയായി. ഒരു ഗ്രാമിന് 12300 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 98880 രൂപയും ഒരു ഗ്രാമിന് 12360 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4325 .8 ഡോളറാണ് വില. ഡിസംബർ 15 ന് 99280 രൂപയിലേക്ക് വില കുതിച്ചിരുന്നു. ഒരു ഗ്രാമിന് 12410 രൂപയായിരുന്നു വില. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണം വെള്ളി വിലയിൽ കുത്തനെയുള്ള മുന്നേറ്റമുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും വിപണിയുടെ വീഴ്ചയും കറൻസി മൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകളും രാഷ്ട്രീയ പ്രതിസന്ധികളുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി ചെലവുകളും ഉയരുന്നുണ്ട്. പണപ്പെരുപ്പം ഉയരുമ്പോഴും രാഷ്ട്രീയ അസ്ഥിരതകളുടെ സമയത്തും ഒക്കെ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് ഇതിന് കാരണം.

റെക്കോഡ് തൊട്ട് വെള്ളി വില

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണത്തേക്കാൾ ഉയർന്ന റിട്ടേൺ വെള്ളി നിക്ഷേപകർക്ക് നൽകി. കിലോഗ്രാമിന് 207516 രൂപയായി കഴിഞ്ഞ ദിവസം വില ഉയർന്നിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് വെള്ളി വില കിലോഗ്രാമിന് രണ്ടു ലക്ഷം രൂപയിലേക്ക് ഉയരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി വില വർധന 120 ശതമാനത്തോളമാണ്. സിൽവർ ഫണ്ടുകളും നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയിട്ടുണ്ട്.