1 April 2026 10:44 AM IST
Summary
കഴിഞ്ഞ മാസം കുറഞ്ഞത് പവന് 17280 രൂപ. പക്ഷേ, മാസാദ്യം സ്വർണ വിലയിൽ വർധന. പവന് 1440 രൂപ കൂടി.
സ്വർണ വിലയിൽ വർധന. പവന് 1440 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 111080 രൂപയാണ് വില. ഒരു ഗ്രാമിന് 13885 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4679 ഡോളറിലേക്ക് വില ഉയർന്നു. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. മാർച്ച് ഒന്നിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പിന്നീട് സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 17280 രൂപയാണ് ഒറ്റ മാസം കൊണ്ട് കുറഞ്ഞത്. ഇന്നലെ വൈകുന്നേരം പവന് 109640 രൂപയായിരുന്നു വില.
മിഡിൽ ഈസ്റ്റിലെ സംഘർഷം കുറഞ്ഞേക്കുമെന്ന സൂചനകളാണ് സ്വർണത്തിന് വീണ്ടും തിളക്കം നൽകിയത്. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സ്വർണ്ണത്തിന് നേട്ടമായി. അതേസമയം പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് വെള്ളി വിലയിൽ ഇടിവ്. വെള്ളി വില ഏകദേശം 1% കുറഞ്ഞ് കിലോയ്ക്ക് 2,38,601 രൂപ ആയി. ബുള്ളിയൻ വില ഇന്നലെ 1.2% വരെ ഉയർന്ന് ഔൺസിന് 4,700 രൂപ കടന്നിരുന്നു. കഴിഞ്ഞ സെഷനിൽ 3.5 ശതമാനമാണ് ക്രൂഡ് ഓയിൽ വിലയിലെ വർധന.
പഠിക്കാം & സമ്പാദിക്കാം
Home
