image

20 Nov 2025 9:53 AM IST

Gold

സ്വർണ വിലയിൽ വീണ്ടും കുറവ്; പവന് 120 രൂപ കുറഞ്ഞു

MyFin Desk

gold rate today | gold price news malayalam
X

Summary

സ്വർണ വിലയിൽ വീണ്ടും ഇടിവ് ; പവന് 120 രൂപയുടെ കുറവ്


കൂടിയും കുറഞ്ഞും സ്വർണ വില. പവന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 91440 രൂപയാണ് വില. ഗ്രാമിന് 11430 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. ട്രോയ് ഔൺസിന് 4076 ഡോളറിലാണ് വില. നവംബറിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. നവംബർ 14 ന് പവന് 94320 രൂപയായി വില ഉയർന്നിരുന്നു. നവംബറിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

പവന് നവംബറിൽ ഇതുവരെ 1240 രൂപയുടെ വില വർധനയാണുള്ളത്. ഒക്ടോബറിൽ രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും റെക്കോഡിലായിരുന്നു സ്വർണ വില. പവന് 97360 രൂപ വരെയായി വില ഉയർന്നിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾ മൂലം നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയർത്തിയത്. എന്നാൽ പിന്നീട് നിക്ഷേപകർ സ്വർണം വിറ്റ് ലാഭം എടുത്തു തുടങ്ങിയതോടെ സ്വർണ വിലയിൽ ഇടിവ് പ്രകടമായി.