image

24 Oct 2025 9:52 AM IST

Gold

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

MyFin Desk

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന
X

Summary

സ്വർണ വിലയിൽ വർധന. പവന് 280 രൂപ കൂടി


സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് ശേഷം സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 92000 രൂപയായി. ഗ്രാമിന് 11,500 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91720 രൂപയായിരുന്നു വില. ഒക്ടോബർ 17,21 തിയതികളിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ പവന് 97,360 രൂപയിൽ നിന്ന് കുത്തനെ ഇടിഞ്ഞ ശേഷമാണ് സ്വർണ വില തിരിച്ചു കയറുന്നത്. ഡോളർ കരുത്താർജിച്ചതും ഓഹരി വിപണികളുടെ തിരിച്ചുവരവും നിക്ഷേപകരുടെ ലാഭമെടുപ്പും എല്ലാം സ്വർണത്തിന് മങ്ങലേൽപ്പിച്ചിരുന്നു.

അതേസമയം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബർ ഡെലിവറിക്കുള്ള ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 1,23,683 ലക്ഷം രൂപ ലെവലിലാണ് വ്യാപാരം. ആഴ്ചയുടെ തുടക്കത്തിലെ ലാഭ ബുക്കിംഗിനെത്തുടർന്നാണ് വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറഞ്ഞത്.രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4300 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്ന സ്വർണവില ഇപ്പോൾ ട്രോയ് ഔൺസിന് 4114 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്.