image

25 Nov 2025 10:30 AM IST

Gold

സ്വർണ വിലയിൽ വീണ്ടും വമ്പൻ മുന്നേറ്റം; വില കുതിക്കുമോ?

MyFin Desk

will gold continue to fluctuate
X

Summary

പവന് ഒറ്റ ദിവസം കൊണ്ട് 1400 രൂപയുടെ വർധന . കഴിഞ്ഞ 20 വർഷമെടുത്താൽ സ്വർണത്തിന് 1500 % റിട്ടേൺ


സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ വർധന. പവന് 1400 രൂപ കൂടി. നവംബർ 13 നാണ് ഈ രംഗത്തെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണ വില എത്തിയത്. പവന് 94320 രൂപ വരെയായി വില ഉയർന്ന ശേഷമാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയും ഉയർന്നിട്ടുണ്ട്. 4142 ഡോളറിലാണ് വില.

ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. അടുത്ത മാസം ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന സൂചന വന്നിട്ടും വില കുതിച്ചെന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച, എംസിഎക്സിൽ ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 1.24 ലക്ഷം രൂപയായി ഉയർന്നിരുന്നു. എംസിഎക്സ് സിൽവർ ഫ്യൂച്വർ കരാറുകൾ കിലോയ്ക്ക് 1.56 ലക്ഷം രൂപയിലാണ്.

സ്വർണ വില വീണ്ടും ഉയരുമോ?

ആഗോള തലത്തിലെ അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകളുടെ ഡിമാൻഡ്, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ വീണ്ടും സ്വാധീനിച്ചേക്കാം എന്നാണ് സൂചന. യുഎസ് പലിശ നിരക്ക്, രാജ്യാന്തര വിപണി എന്നിവയിലെ മാറ്റങ്ങൾ സ്വർണ വിലയിലും പ്രതിഫലിക്കും. കറക്ഷൻ സാധ്യത, യുഎസ് പലിശ നിരക്കിലെ മാറ്റങ്ങൾ എന്നിവ മൂലം ഹ്രസ്വകാലത്തേക്ക് വിപണിയിൽ അസ്ഥിരത പ്രതീക്ഷിക്കാം. എന്നാൽ ദീർഘകാലത്തിൽ സ്വർണ വില മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ സ്വർണ്ണ വില കൂടുതൽ ഉയരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

20 വർഷം; സ്വർണ വിലയിൽ 1500 ശതമാനം മുന്നേറ്റം

കഴിഞ്ഞ 20 വർഷമെടുത്താൽ സ്വർണ്ണ വില ഏകദേശം 1,500 ശതമാനമാണ് ഉയർന്നത്. 2005-ൽ 10 ഗ്രാമിന് 7,638 രൂപ ആയിരുന്നത് 2025-ൽ 1,25,000-യി അധികമായി ഉയർന്നു. കഴിഞ്ഞ 16 വർഷങ്ങളിലും പോസിറ്റീവ് റിട്ടേൺ ആണ് സ്വർണം നൽകിയത്. വാർഷികാടിസ്ഥാനത്തിൽ സ്വർണ്ണ വിലയിലെ ശരാശരി വർധന 50- 56 ശതമാനമാണ്.