image

29 Jan 2026 1:31 PM IST

Gold

Gold Rate Hike : പിടിതരാതെ സ്വർണക്കുതിപ്പ് ; ഒറ്റ ദിവസം കൊണ്ട് പവന് 8640 രൂപയുടെ വർധന

MyFin Desk

Gold Rate Hike : പിടിതരാതെ സ്വർണക്കുതിപ്പ് ; ഒറ്റ ദിവസം കൊണ്ട് പവന് 8640 രൂപയുടെ വർധന
X

Summary

ഒറ്റ ദിവസം കൊണ്ട് പവന് 8640 രൂപയുടെ വർധന. പിടിതരാതെ സ്വർണ വില പറക്കുന്നു. ഈ മാസം ഇതുവരെ കൂടിയത് പവന് 32 ,120 രൂപ.


സംസ്ഥാനത്ത് സ്വർണ വിലയിൽ അസാധാരണ വർധന. ഒറ്റ ദിവസം കൊണ്ട് പവന് 8640 രൂപയുടെ വർധനയാണുള്ളത്. ഒരു പവൻ സ്വർണത്തിന് 1 31160 രൂപയാണ് വില. ഒരു ഗ്രാമിന് 16395 രൂപയും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുമാസം കൊണ്ട് മാത്രം സ്വർണ വില പവന് കൂടിയത് 32120 രൂപയാണ്. ജനുവരി ഒന്നിന് 99040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 12380 രൂപയാണ് വില.

രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില ട്രോയ് ഔൺസിന് 5,600 ഡോളറിനടുത്താണ്. വെള്ളിയുടെ വില 120 ഡോളറിനടുത്തും . യുഎസും പശ്ചിമേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതകൾ വീണ്ടും ആഗോള വിപണിയിൽ സ്ഥിതിഗതികൾ വഷളാക്കുകയാണ്. ഈ അവസരത്തിൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് നീങ്ങുന്നതാണ് വിലയേറിയ ലോഹങ്ങളുടെ വില കുതിക്കാൻ കാരണം. ഡിമാൻഡിന് അനുസരിച്ച് സപ്ലൈ ഇല്ലാത്തതിനാൽ വെള്ളി വിലയും റെക്കോഡിലാണ്.