image

28 Nov 2025 10:36 AM IST

Gold

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

MyFin Desk

gold price in kerala
X

Summary

പവന്‍ വില 520 രൂപ കൂടി 94,200 രൂപയുമായിലെത്തി.


സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 65 രൂപ കൂടി 11,775 രൂപയായി. പവന്‍ വില 520 രൂപ കൂടി 94,200 രൂപയുമായിലെത്തി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 55 രൂപ കൂടി 9,445 രൂപയിലെത്തി. വെള്ളി വില 3 രൂപ വര്‍ധിച്ച് 176 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രൗയ് ഔണ്‍ സി ന് 4187 ഡോളറാണ്. യുഎസ ഫെഡ് റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അടിസ്ഥാന പലിശ കുറയുമ്പോള്‍ ബാങ്ക് നിക്ഷേപം അനാകര്‍ഷകമാകും. യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആദായവും കുറയും. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഫെഡ് റിസര്‍വിന്റെ നയപരമായ സൂചനകള്‍ കാരണം സ്വര്‍ണവില താരതമ്യേന ശക്തമായ നിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.