23 Nov 2026 11:33 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണവിലയല്‍ വര്‍ധന. ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,600 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 92,800 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 165 രൂപ വര്‍ധിച്ചു 9,495 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. 175 രൂപയിലാണ് വ്യാപാരം.

യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളും യുഎസ് ഡോളര്‍ സൂചികയുടെയും യുഎസ് സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡിന്റെയും എന്നിവയുടെ കുതിപ്പുമാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലത്തകര്‍ച്ചയ്ക്കു വഴിവച്ചത്. കേരളത്തില്‍ പവന്‍വില 91,720 രൂപയിലേക്കും ഗ്രാം വില 11,465 രൂപയിലേക്കും ഇടിഞ്ഞിരുന്നു.
യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ ഓഹരി വിപണികളില്‍ എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച കനത്ത നഷ്ടത്തിലേക്ക് തകര്‍ന്നടിഞ്ഞിരുന്നു. എഐയുടെയും ഡേറ്റ സെന്ററുകളുടെയും വികസനത്തിന് ഭീമമായതുക നിക്ഷേപിച്ച കമ്പനികളുടെ ഓഹരികളാണ് തകര്‍ന്നടിഞ്ഞത്. എന്‍വിഡിയ ഓഹരികള്‍ നേരിട്ട തളര്‍ച്ചയും തിരിച്ചടിയായി.
ഓഹരി വിപണികള്‍ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ നിക്ഷേപകര്‍ 'സുരക്ഷിത താവളമായി വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പണംപിന്‍വലിച്ച് ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറിത്തുടങ്ങി.
പഠിക്കാം & സമ്പാദിക്കാം
Home