23 March 2026 10:50 AM IST
Summary
ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് ഇന്ന് ഒരുപവന് വില. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 445 രൂപ കുറഞ്ഞ് 10,550 രൂപയായി. 73 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണം പവന് 3560 രൂപ കുറഞ്ഞ് 84,400 രൂപയായി.
ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
ആഗോളവിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 117.76 ഡോളര്‍ കുറഞ്ഞ് 4,373.99 ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
