image

30 March 2026 9:54 AM IST

Gold

Gold Rate Kerala:സ്വര്‍ണം താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

MyFin Desk

Gold Rate Kerala:സ്വര്‍ണം താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
X

Summary

ഒരു ഗ്രാം സ്വര്‍ണത്തിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി


സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 11,095 രൂപയായി. പവന് 480 രൂപ ഇടിഞ്ഞ് 88,760 രൂപയിലെത്തി. വെള്ളി ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര എണ്ണവില കത്തിക്കയറുന്നത് സ്വര്‍ണവിലയേയും ബാധിച്ചു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് വീണ്ടും 100 കടന്നതും ആഗോളതലത്തില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കി. ഇന്ന് രാവിലെ ഔണ്‍സിന് 56 ഡോളര്‍ താഴ്ന്ന് 4,438 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവിലയുള്ളത്.

ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 230 രൂപയും പവന് 1860 രൂപയും വര്‍ധിച്ചിരുന്നു. 1,08600 രൂപയായിരുന്നു ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഞായറാഴ്ചയും ഇതേ വില നിലവാരത്തിലാണ് വില്‍പന തുടര്‍ന്നത്.