image

22 March 2024 10:23 AM IST

Gold

സ്വര്‍ണ വിലയില്‍ ഇടിവ്

MyFin Desk

സ്വര്‍ണ വിലയില്‍ ഇടിവ്
X

Summary

  • ഇന്ന് ഗ്രാമിന് 6135 രൂപ
  • പവന് 49080 രൂപ
  • മാര്‍ച്ച് മാസം സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് 21-ാം തീയതി


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 45 രൂപയാണ് ഇടിഞ്ഞത്. ഇന്ന് ഗ്രാമിന് 6135 രൂപ. പവന് 49080 രൂപയുമാണ്.

ഇന്നലെ (മാര്‍ച്ച് 21) സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചത്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയായിരുന്നു. പവന് 49,440 രൂപയിലുമെത്തിയിരുന്നു.

മാര്‍ച്ച് 20 ന് സ്വര്‍ണം ഗ്രാമിന് വില 6080 രൂപയും പവന് 48640 രൂപയുമായിരുന്നു.

മാര്‍ച്ച് മാസം സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് 21-ാം തീയതിയായിരുന്നു.

കേരളത്തില്‍ വിവാഹ സീസണ്‍ അടുത്തു വരുന്നതിനാല്‍ സ്വര്‍ണ വില മാര്‍ച്ച് മാസം പൊതുവേ ഉയര്‍ന്നു നില്‍ക്കുന്നത് പതിവാണ്.