image

16 April 2024 5:32 AM GMT

Gold

മേടം പൊന്നണിഞ്ഞു; സ്വര്‍ണ വില ഉയര്‍ന്നു തന്നെ

MyFin Desk

മേടം പൊന്നണിഞ്ഞു; സ്വര്‍ണ വില ഉയര്‍ന്നു തന്നെ
X

Summary

  • സ്വര്‍ണ വില ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപ
  • പവന് 720 രൂപ വര്‍ധിച്ച് 54,360 രൂപ
  • രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയും പവന് 720 രൂപ വര്‍ധിച്ച് 54,360 രൂപയുമായി.

ഇന്നലെ (ഏപ്രില്‍ 15) ഗ്രാമിന് 55 വര്‍ധിച്ച് 6705 രൂപയും പവന് 440 രൂപ വര്‍ധിച്ച് 53640 രൂപയുമായിരുന്നു.

ഏപ്രില്‍ 13-ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6650 രൂപയും പവന് 53200 രൂപയുമായിരുന്നു.

ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതി സ്വര്‍ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇറാന്റെ ആക്രമണത്തിന് ഇപ്പോള്‍ തിരിച്ചടി നല്‍കേണ്ടതില്ലെന്ന് ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് യുദ്ധഭീതി അല്‍പ്പം അകലാന്‍ കാരണമായി.

ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു. ഏപ്രില്‍ 2 ന് സ്വര്‍ണം പവന് വില 50680 രൂപയായിരുന്നു.

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഏപ്രില്‍ 2 -ലേതു തന്നെ.

ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.

രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്

ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവാണുണ്ടായത്.

83.51 എന്ന നിലയാണ് ഇപ്പോള്‍ രൂപയ്ക്ക്.