image

6 March 2026 10:36 AM IST

Gold

പൊന്നുരുകുന്നു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Thulasi Prasad

gold prices plunge, lowest at rs 2120 for the second time today
X

Summary

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,210 രൂപയും പവന് 97,680 രൂപയുമായി. വെള്ളി ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം.

ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ആദ്യം സ്വര്‍ണവില മുകളിലേക്ക് കുതിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതുമെല്ലാം സ്വര്‍ണവില കുറയാന്‍ കാരണമായി.

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ഉൾപ്പെടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വിലയിടിവ് പ്രയോജനപ്പെടുത്താം . ഈ സാഹചര്യം ആഭ്യന്തര വിപണിയില്‍ ഡിമാൻഡ് വര്‍ധിപ്പിക്കാന്നും സാധ്യതയുണ്ട്.