7 March 2026 9:56 AM IST
Summary
നാല് ദിവസം തുടര്‍ച്ചയായ ഇടിവിന് പിന്നാലെയാണ് സ്വർണവിലയിലെ വര്‍ധന
തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1,840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,20,000 രൂപയായി. ഗ്രാമിന് 230 രൂപയുടെ വര്‍ധന ഇന്ന് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 15,000 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 190 വര്‍ധിച്ച് 12,325 രൂപയിലും പവന് 1,520 രൂപ വര്‍ധിച്ച് 98,600 രൂപയിലുമെത്തി. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം.
മാര്‍ച്ചിൽ 1,2 തീയതികളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. ശേഷം തുടര്‍ച്ചയായ നാല് ദിവസം രാവിലെയും ഉച്ചയ്ക്കുമായി ആറ് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു പവന് രേഖപ്പെടുത്തിയ 1,18,160 രൂപയാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ട്രോയ് ഔൺസ് 5100 ഡോളർ കടന്നു
രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 5171 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തന്നെയാണ് സ്വർണവില വർധിക്കാനുള്ള കാരണം. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, സ്ഥാപന നിക്ഷേപകർ പോർട്ട്‌ഫോളിയോയിൽ സുരക്ഷിതമായ ആസ്തികൾക്ക് പ്രാധാന്യം നൽകുന്നതാണ് സ്വർണത്തിന് ഡിമാൻഡ് ഏറാൻ കാരണം. ഡോളറിൻ്റെ ഇടിവ് സ്വർണ വിലയിലെ മുന്നേറ്റത്തിന് കാരണമാകാം.
പഠിക്കാം & സമ്പാദിക്കാം
Home
