14 March 2026 10:05 AM IST
Summary
ഒരു പവന് 760 രൂപയാണ് ഇന്ന് കുറഞ്ഞത് . രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 5020 ഡോളറിലാണ് വില.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന് 760 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,17,080 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 12,025 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞ് 96,200 രൂപയുമായി. വെള്ളി ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം.
മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
വെള്ളി വിലയിലും ഇടിവ്
വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസം നല്‍കുന്നതാണ് പുതിയ സാഹചര്യം. സ്വർണ വില വർധിച്ചപ്പോഴും നിക്ഷേപകർ സ്വർണം വിറ്റ് ലാഭം എടുക്കാൻ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഫെബ്രുവരി 28 ന് സ്വർണ്ണം 10 ഗ്രാമിന് ഏകദേശം 1.67 ലക്ഷം രൂപയ്ക്ക് വ്യാപാരം നടത്തിയിരുന്നു. ഇപ്പോൾ ഏകദേശം 5 ശതമാനം ഇടിവോടെ 1.58 ലക്ഷം രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇടിവുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
