image

19 Nov 2025 10:05 AM IST

Gold

കൂടിയും കുറഞ്ഞും സ്വർണ വില; ഇന്ന് വർധന

MyFin Desk

gold price today
X

Gold Price Crash 2026: Will Gold Fall Below ₹1 Lakh? 

Summary

സ്വർണ വിലയിൽ വർധന. പവന് 880 രൂപ കൂടി


സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 880 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 91560 രൂപയാണ് വില. ഒരു ഗ്രാമിന് 11445 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4070 ഡോളറിലാണ് വില. തുടർച്ചയായ ദിവസങ്ങളിലെ വില ഇടിവിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. 18 കാരറ്റിന് പവന് 75320 രൂപയാണ് വില.

ഒക്ടോബർ 17 ,21 തിയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പിന്നീട് വില ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ചകളിൽ ഡോളർ കരുത്താർജിച്ചത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. ഇതാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾ കുറഞ്ഞതും ഓഹരി വിപണിയുടെ തിരിച്ചുവരവും സ്വർണ വില കുറയാൻ കാരണമായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞ നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്ത് തുടങ്ങിയതാണ് റെക്കോഡ് നിലവാരത്തിൽ നിന്ന് സ്വർണ വില ഇടിയാൻ കാരണം. നവംബറിൽ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വർണ വില.