image

23 Jan 2026 10:39 AM IST

Gold

ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

MyFin Desk

ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില
X

Summary

ഒറ്റ ദിവസം കൊണ്ട് പവന് 3960 രൂപയുടെ വർധന. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില.


സംസ്ഥാനത്ത് സ്വർണ വില കുതിച്ചു. പവന് 1 ,17 ,120 രൂപയാണ് വില. ഗ്രാമിന് 14640 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 113160 രൂപയായിരുന്നു വില. ഗ്രാമിന് 14145 രൂപയും. ഒറ്റ ദിവസം കൊണ്ട് പവന് 3960 രൂപയാണ് വർധിച്ചത്. 10 ഗ്രാമിന് 1 .5 ലക്ഷം രൂപയും കടന്നാണ് വ്യാപാരം. ബുധനാഴ്ച 10 ഗ്രാമിന് 1 .5 ലക്ഷം രൂപ കടന്നിരുന്നു.

വെള്ളി വിലയിലും വർധനയുണ്ട്. ഒരു കിലോഗ്രാം വെള്ളിയുടെ വില 9,752 രൂപ വർദ്ധിച്ച് കഴിഞ്ഞ ദിവസം 3,19,097 രൂപയിലെത്തിയിരുന്നു. മുമ്പ് ഇത് കിലോയ്ക്ക് 3,09,345 രൂപയായിരുന്നു. ഈ വർഷം 21 ദിവസത്തിനുള്ളിൽ തന്നെ വെള്ളി വിലയിൽ കിലോഗ്രാമിന് 90,825 രൂപയുടെ വർധനയുണ്ട്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ വില ഇടിഞ്ഞ ശേഷമാണ് ഇപ്പോൾ സ്വർണം, വെള്ളി വിലകളിലെ മുന്നേറ്റം.