image

30 Oct 2025 10:34 AM IST

Gold

സ്വർണം കൂടുതൽ മങ്ങുമോ? കുത്തനെ വില ഇടിവ്

MyFin Desk

സ്വർണം കൂടുതൽ മങ്ങുമോ? കുത്തനെ വില ഇടിവ്
X

Summary

സ്വർണ വില കുത്തനെ ഇടിഞ്ഞു; പവന് 1400 രൂപയുടെ കുറവ്


സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഒറ്റ ദിവസം കൊണ്ട് പവന് 1400 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 88360 രൂപയായി. ഗ്രാമിന് 11045 രൂപയാണ് വില. ഗ്രാമിന് 175 രൂപയുടെ കുറവാണുള്ളത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9080 രൂപയാണ് വില.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3979 .59 ഡോളറിലാണ് വില. യുഎസ് ഫെഡ് റിസർവ് നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോള തലത്തിൽ ഓഹരി വിപണിയിൽ ഉണർവ് പ്രകടമായി. വിപണിയുടെ മുന്നേറ്റം സ്വർണത്തിന് മങ്ങലേൽപ്പിച്ചു.

ഈ മാസം റെക്കോഡ് നിലവാരത്തിലേക്ക് വില കുതിച്ചതിന് ശേഷമാണ് സ്വർണ വിലയിലെ ഇടിവ്. ഒരു പവൻ സ്വർണത്തിന് 97360 രൂപയിലേക്ക് വില ഉയർന്ന ശേഷമാണ് വില ഇടിവ്. റെക്കോർഡ് നിലവാരത്തിൽ നിന്ന് പവന് 9000 രൂപയാണ് കുറഞ്ഞത്.