23 Dec 2025 1:14 PM IST
Gold Rate History : പവന് 3212 രൂപയിൽ നിന്ന് 20 വർഷം കൊണ്ട് വില കുതിച്ചത് 101600 രൂപയിലേക്ക്
MyFin Desk
Summary
ഒരു ലക്ഷം രൂപ കടന്ന് സ്വർണ വില; സ്വർണ വില വർധനയിലെ ചരിത്ര വഴികൾ
ചരിത്രത്തിലാദ്യമായി സ്വർണ വില പവന് ഒരു ലക്ഷം രൂപ കടന്ന് മുന്നേറുകയാണ്. എത്ര വേഗത്തിലാണ് സ്വർണ വിലയിലെ കുതിപ്പ്. 2025 ഡിസംബർ 23 ന് ഒരു പവന് 101600 രൂപയാണ് വില. 1990 ൽ ഒരു കിലോഗ്രാം സ്വർണത്തിന് 3 .20 ലക്ഷം രൂപയായിരുന്നെങ്കിൽ ഇന്ന് 1 .27 കോടി രൂപയിലേറെയാണ് മൂല്യം.
1995 മാർച്ച് 31 ന് 3432 രൂപയായിരുന്നു വില. 20 വർഷം കൊണ്ട് സ്വർണ വിലയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന വർധനയേക്കാൾ അമ്പരപ്പിക്കുന്ന വർധനയാണ് ഏതാനും വർഷങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. ഈ വർഷം മാത്രം 70 -75 ശതമാനം സ്വർണ വില കുതിച്ചു. തുടർച്ചയായ മൂന്നാമാത്തെ ദിവസവും മുന്നേറിയാണ് പെട്ടെന്ന് സ്വർണ വില പുതിയ ഉയരങ്ങൾ തൊട്ടിരിക്കുന്നത്.
രാജ്യാന്തര വിപണിയിലും ട്രോയ് ഔൺസ് വില 4485 ഡോളറിലെത്തി. 35 വർഷം കൊണ്ട് 40 മടങ്ങാണ് സ്വർണ വിലയിലെ വർധന. യുഎസ് -ചൈന വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങളും യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും മൂലം നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില പെട്ടെന്ന് കുതിക്കാൻ കാരണം.
3212 രൂപയിൽ നിന്നുള്ള ഒരു കുതിപ്പ്
2000 -മാർച്ച് 31ന് ഒരു പവൻ സ്വർണത്തിന് 3212 രൂപയായിരുന്നു വില. 25 വർഷം കൊണ്ട് സ്വർണത്തിൻ്റെ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത് അതിശയിപ്പിക്കുന്ന വർധന.
ഒരു വർഷത്തിനകം 40000 രൂപയുടെ വർധന
ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2025 ഏപ്രില്‍ 12-നാണ് പവന് 70,000 കടന്നത്, സെപ്റ്റംബര്‍ 9-നാണ് 80,000 രൂപയിലെത്തി. 2025 ഒക്ടോബര്‍ 8-നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. 80,000 കടന്നതോടെ തന്നെ സ്വര്‍ണവില വൈകാതെ ഒരു ലക്ഷം കടക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് ഡിസംബര്‍ 23ന് യാഥാര്‍ത്ഥ്യമായത്. ഒക്ടോബര്‍ 8നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തുടര്‍ന്ന് രണ്ടുമാസത്തിനകമാണ് പവന് ഒരു ലക്ഷം രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡ് കുറിച്ചത്.
അഞ്ചു വർഷം കൂടുമ്പോഴുള്ള വില വർധന ഒറ്റ നോട്ടത്തിൽ
2005-മാർച്ച് 31ന് ഒരു പവൻ സ്വർണത്തിന് 4550 രൂപയാണ് വില.
2010-ൽ ഒരു പവൻ സ്വർണത്തിന് 12280 രൂപയായി.
2015-ൽ 19760 രൂപയിലേക്ക് വില കുതിച്ചു.
2020ൽ പവന് 32000 രൂപയായിരുന്നു വില.
2025 മാർച്ച് 31ന് 67400 രൂപയായിരുന്നു വിലയെങ്കിൽ ഡിസംബർ 31 ന് വില കുതിച്ചിരിക്കുന്നത് 101600 രൂപയിലേക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
