image

25 Oct 2025 10:09 AM IST

Gold

സ്വർണ വില തിരിച്ചുകയറി; പവന് 920 രൂപയുടെ വർധന

MyFin Desk

gold updation price hike 26 09 2025
X

Summary

റെക്കോഡ് നിലവാരത്തിൽ നിന്ന് ഇടിഞ്ഞ സ്വർണ വില വീണ്ടും തിരിച്ചു കയറുന്നു.


സ്വർണ വില തിരിച്ചുകയറി. പവന് 920 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 92,120 രൂപയാണ് വില. ഒരു ഗ്രാമിന് 11,515 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,113.48 ഡോളറാണ് വില. ഇന്നലെ പവന് 91,200 രൂപയായിരുന്നു വില. ഗ്രാമിന് 11400 രൂപയും. ഒക്ടോബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 86,560 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 5,120 രൂപയുടെ വർധനയാണുള്ളത്.

വില കുതിക്കുമെന്ന് നിരീക്ഷകർ

ആഗോള രംഗത്തെ അനിശ്ചിതത്വ ഘട്ടങ്ങളിൽ സ്വർണ്ണ വില 20 ശതമാനം മുതൽ 50 ശതമാനം വരെ ഉയർന്നിട്ടുണ്ട്. 2026 ൽ ഒരു പ്രതിസന്ധി ഉണ്ടായാൽ സ്വർണ്ണ വിലയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2026 ദീപാവലി സീസണിൽ ഇന്ത്യയിൽ 10 ഗ്രാമിന് വില 1,62,500 നും 1,82,000 നും ഇടയിൽ എത്താമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വർണ വില പുതിയ റെക്കോർഡ് തൊടാനുള്ള സാധ്യതകളുണ്ട്.

അതേസമയം റെക്കോർഡ് ഉയരങ്ങളിൽ നിന്ന് സ്വർണ വില അടുത്തിടെ ഇടിഞ്ഞിരുന്നു. 2025 ഒക്ടോബറിൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4,300 ഡോളറും പിന്നിട്ട് പുതിയ റെക്കോഡുകൾ ഭേദിച്ചിരുന്നു. വിലയിലെ റെക്കോഡ് മുന്നേറ്റത്തിന് ശേഷം വിലയിൽ കറക്ഷൻ പ്രകടമായി. നിലവിലെ റീബൗണ്ട് സിഗ്നലുകൾ ബുള്ളിഷ് ആയി തുടരുമോ അതോ താൽക്കാലികമായി 4000 ഡോളറിനും 4192.86 ഡോളറിനും ഇടയിൽ തുടരുമോ എന്നു നോക്കുകയാണ് നിക്ഷേപകർ.