image

14 Oct 2025 10:32 AM IST

Gold

2400 രൂപയുടെ വർധന; സ്വർണ വില കുത്തനെ ഉയർന്നു

MyFin Desk

2400 രൂപയുടെ വർധന; സ്വർണ വില കുത്തനെ ഉയർന്നു
X

Summary

ഒറ്റയടിക്ക് കൂടിയത് 2400 രൂപ.സ്വർണ വിലയിൽ റെക്കോഡ് വർധന


സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് തൊട്ടു. ഒരു പവന് 94360 രൂപയായി വില ഉയർന്നു. ഗ്രാമിന് 11795 രൂപയാണ് വില. പവന് 2400 രൂപയും ഗ്രാമിന് 300 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 4,162.11 ഡോളറിലാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91960 രൂപയായിരുന്നു വില. പെട്ടെന്ന് 94000 എന്ന ലെവലും മറികടന്ന് മുന്നേറുകയായിരുന്നു.

വില ഉയർത്തുന്ന ഘടകങ്ങൾ എന്തൊക്കെ?

2025 ൽ ഇതുവരെ സ്വർണ വിലയിൽ 60 ശതമാനം വർധനയുണ്ട്.അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയുൾപ്പെടെ സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്.ഉയർന്ന ഇറക്കുമതി തീരുവ കൊടുത്ത് ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. സ്വർണ ആവശ്യകതയുടെ 86 ശതമാനം ഇറക്കുമതിയാണ്. രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നുണ്ട്. ഇത് ആഭ്യന്തര വിപണികളിൽ സ്വർണ്ണ വില കൂടാൻ കാരണമാകുന്നുണ്ട്.ഡോളർ ഉയർന്നു നിൽക്കുമ്പോൾ സ്വർണ്ണ ഇറക്കുമതിക്ക് ചെലവ് കൂടും.

സ്വർണ വില ഉയരുന്നതിനാൽ ഡിജിറ്റൽ സ്വർണ നിക്ഷേപ മാർഗങ്ങളുടെ ഡിമാൻഡ് ഉയരാൻ കാരണമാകും. ഗോൾഡ് ഇടിഎഫുകൾ, ഡിജിറ്റൽ മ്യൂച്വൽ ഫണ്ട് പോലുള്ള നിക്ഷേപങ്ങളുടെയും ഡിമാൻഡ് ഉയരുന്നുണ്ട്. ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും സ്വർണ നിക്ഷേപം വർധിപ്പിക്കുകയാണഎ്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്വർണ്ണം വാങ്ങുന്നത് ഏതാണ്ട് ഇരട്ടിയായിയിട്ടുണ്ട്.