9 Jan 2026 9:50 AM IST
Summary
പവന് 1,01720 രൂപയുമാണ് പുതിയ വില
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 12,715 രൂപയും പവന് 1,01720 രൂപയുമാണ് പുതിയ വില. ഗ്രാമിന് 65 രൂപ വർധിച്ചു, പവന് 520 രൂപയുമാണ് വർധിച്ചത്. വെള്ളിവില ഒരു ഗ്രാമിന് 252 രൂപയാണ്.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 21 രൂപ കുറഞ്ഞ് 10,350 രൂപയും പവന് 168 രൂപ കുറഞ്ഞ് 82,800 രൂപയായി. വെള്ളി വില 265 രൂപയാണ്.
ബുധനാഴ്ച ഉച്ചക്ക് പവന് 1,01,400 രൂപയുണ്ടായിരുന്ന സ്വർണവിലയിൽ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാംദിവസും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വർണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.
പഠിക്കാം & സമ്പാദിക്കാം
Home
