image

4 Feb 2026 10:53 AM IST

Gold

Gold Rate Today:ആഭരണപ്രേമികള്‍ക്ക് നിരാശ; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

MyFin Desk

Gold Rate Today:ആഭരണപ്രേമികള്‍ക്ക് നിരാശ; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്
X

Summary

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 605 രൂപയും പവന് 4840 രൂപയുമാണ് കൂടിയത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 605 രൂപയും പവന് 4840 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 12,040 രൂപയും പവന് 96,320 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 320 രൂപയാണ്.

സ്വര്‍ണവിലയില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തരവിപണിയിലെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.