24 Feb 2026 10:10 AM IST
Summary
ഒരു പവന്‍ സ്വര്‍ണത്തിന് 1,18,640 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയായി. പവന് 1,120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം 1,18,640 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,134 രൂപയും 18 കാരറ്റ് സ്വര്‍ണം പവന് 97,072 രൂപയുമാണ്. വെള്ളി ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം.
ഇന്നലെ രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പവന് 1,520 രൂപയാണ് വര്‍ധിച്ചിരുന്നത്. പിന്നീട് ഉച്ച കഴിഞ്ഞ് പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
