2 March 2026 10:58 AM IST
Summary
ഗ്രാമിന് 300 രൂ കുറഞ്ഞ് 15,565 രൂപയായി
പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുമ്പോഴും വിസ്മയമായി സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 300 രൂ കുറഞ്ഞ് 15,565 രൂപയായി. പവന് 2400 കുറഞ്ഞതോടെ 1,24,520 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 245 രൂപയും പവന് 1960 രൂപയും കുറഞ്ഞു. ഇതോടെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,785 രൂപയും പവന് 1,02,280 രൂപയുമായി.
വെള്ളിക്ക് വില കൂടി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 330 രൂപയായി.
സാധാരണ യുദ്ധസാഹചര്യങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരാറാണ് പതിവ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാന്‍ കാരണമായതായാണ് വിലയിരുത്തല്‍. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്താന്‍ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
