20 May 2026 10:31 AM IST
Summary
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. പവന് 1,120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ വര്‍ധിച്ച് 14,515 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 1,1,925 രൂപയും പവന് 95,400 രൂപയുമാണ് ഇന്നത്തെ വിപണിവില. വെള്ളി ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4,458.34 യുഎസ് ഡോളറിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. 1.07 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ജ്വല്ലറി വ്യാപാരം
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,16,120 രൂപയാണെങ്കിലും ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5% പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും കൂടി 3% ജി.എസ്.ടി, 45 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും ചേര്‍ത്ത് നല്‍കിയാല്‍ മാത്രമേ ഒരു പവന്‍ സ്വര്‍ണം വാങ്ങാനാകൂ. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വന്നാല്‍ വില വീണ്ടും കൂടും.
പഠിക്കാം & സമ്പാദിക്കാം
Home
