26 Feb 2026 10:07 AM IST
Summary
ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപയായി. ഗ്രാമിന് 20 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണം 14,820 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,175 രൂപയും പവന് 97,400 രൂപയുമാണ്. വെള്ളി ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ 1,18,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ് വര്‍ധന. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
