22 Dec 2025 11:21 AM IST
Summary
Gold Rate in Pavan : ഈ വർഷം സ്വർണ വില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമോ? വില വീണ്ടും പവന് ഒരു ലക്ഷം രൂപക്ക് അരികെ
സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. പവന് 99 ,200 രൂപയായി വില ഉയർന്നു. ഗ്രാമിന് 12400 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനടുത്തേക്ക് സ്വർണ വില വീണ്ടും ഉയർന്നു എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 15 ന് ഒരു പവൻ സ്വർണത്തിന് 99280 രൂപയായിരുന്നു വില. ഗ്രാമിന് 12410 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്കാണിത്.
രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ വർധന. ട്രോയ് ഔൺസിന് 4405 ഡോളറിലാണ് വില. 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ആസ്തികളിൽ സ്വർണ്ണമുണ്ട്. 2026 ലും സ്വർണം നേട്ടം നൽകുമെന്ന് സാമ്പത്തികകാര്യങ്ങളിൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനമായ പിഎൽ ക്യാപിറ്റൽ ചൂണ്ടിക്കാട്ടുന്നു.
വെള്ളി വിലയിലും റെക്കോഡ്
സ്വർണം മാത്രമല്ല വെള്ളിയും നിക്ഷേപകർക്ക് ഉയർന്ന നേട്ടം നൽകിയിട്ടുണ്ട്. സ്വർണം ഈ വർഷം 70 ശതമാനത്തിലധികം റിട്ടേൺ നൽകിയപ്പോൾ വെള്ളി 120 ശതമാനത്തിലധികം നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ വെള്ളി വില കിലോഗ്രാമിന് രണ്ടു ലക്ഷം രൂപ കടന്നിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സാധാരണയായി സ്വർണ്ണത്തിനാണ് നിക്ഷേപകർ മുൻതൂക്കം നൽകുന്നതെങ്കിൽ ഇപ്പോൾ നിക്ഷേപകർ വെള്ളിക്കും മുൻതൂക്കം നൽകുന്നുണ്ട്.
ഓഹരി വിപണിയിലെ അനിശ്ചിതത്വവും ആഗോള വിപണികളിലെ പ്രശ്നങ്ങളും നിലനിൽക്കുമ്പോൾ ആളുകൾ സ്വർണ്ണ നിക്ഷേപങ്ങളിലേക്ക് വീണ്ടും തിരിയുമെന്ന് ഇൻവെസ്റ്റ്മൻ്റ് മാനേജ്മൻ്റ് കമ്പനിയായ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് എൽഎൽസി ചൂണ്ടിക്കാട്ടുന്നു. വെള്ളിക്കും ഡിമാൻഡ് കുത്തനെ ഉയരുമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
