26 March 2026 10:13 AM IST
Summary
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 1 ,07 ,720 രൂപയായി മാറി. ഗ്രാമിന് 13465 രൂപയാണ് വില. ഇന്നലെ പവന് 108200 രൂപയും ഗ്രാമിന് 13525 രൂപയുമായിരുന്നു വൈകുന്നേരം വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4521 .47 രൂപയിലാണ്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച സ്വർണ്ണ വിലയിൽ വർധനയുണ്ട്. തുടർച്ചയായ മൂന്നാം സെഷനിൽ വില ഉയർന്നു. പണപ്പെരുപ്പം ഉയരുന്നത് സ്വർണ്ണത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും യുദ്ധ സമയത്ത് പതിവിന് വിപരീതമായി വില ഇടിവ് പ്രകടമാണ്. ഡോളർ ആകർഷകമായത് നിക്ഷേപകരെ മാറ്റി ചിന്തിപ്പിച്ചതാണ് കാരണം.
സ്‌പോട്ട് ഗോൾഡ് വില കഴിഞ്ഞ ദിവലം ഔൺസിന് 0.7 ശതമാനം ഉയർന്ന് 4,535.17 ഡോളറിലെത്തിയിരുന്നു. അതേസമയം ഏപ്രിൽ ഡെലിവറിക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.5 ശതമാനം കുറഞ്ഞ് 4,532.20 ഡോളറിലെത്തി. സ്‌പോട്ട് വെള്ളി വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 71.71 രൂപയിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
