image

7 April 2026 10:26 AM IST

Gold

Gold Rate : സ്വർണ വിലയിൽ ഇടിവ്

MyFin Desk

gold rate today | gold price news malayalam
X

Summary

പവന് 600 രൂപയുടെ കുറവ്. സ്വർണ വില ഇടിഞ്ഞു


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 600 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,09,880 രൂപയാണ് വില. ഗ്രാമിന് 13735 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4654 രൂപയാണ് വില. ഇന്നലെ വൈകുന്നേരം പവന് 110480 രൂപയായിരുന്നു വില.

എന്നാൽ ഇന്നലെ ബുള്ളിയൻ ഉയർന്ന വിലയിലായിരുന്നു വ്യാപാരം . ഡൊണാൾഡ് ട്രംപിന്റെ വൈരുദ്ധ്യാത്മകമായ പ്രസ്താവനകൾ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നു. ഇതാണ് താൽക്കാലികമായി ഇപ്പോൾ വിലയിൽ പ്രതിഫലിച്ചത്.

എംസിഎക്‌സിൽ ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വില മുൻ ക്ലോസിനേക്കാൾ 0.44 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,50,344 രൂപയിലെത്തിയിരുന്നു. അതേസമയം സ്വർണ വിലയിലെ കൂടുതൽ മുന്നേറ്റം അനിശ്ചിതത്വത്തിലാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ വ്യക്തതയില്ല എന്നതും പണപ്പെരുപ്പം ഉയരുന്നതും നിർണായകമാകും. സ്വർണ്ണം വളരെ അസ്ഥിരമായി തുടരുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.