18 March 2026 10:03 AM IST
Summary
യുദ്ധം വഷളായിട്ടും സ്വര്‍ണവിലയില്‍ പതിവ് ട്രന്‍ഡ് ഇല്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,15,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 14,460 രൂപയിലും എത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,880 രൂപയായി.18 കാരറ്റ് സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 95,040 രൂപയിലും എത്തി.
യുദ്ധസാഹചര്യത്തില്‍ റെക്കോഡ് മുന്നേറ്റം നടത്തും എന്ന് കരുതിയ സ്വര്‍ണം ഇപ്പോള്‍ കിതയ്ക്കുന്ന നിലയിലാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വഷളായിട്ടും സ്വര്‍ണവിലയില്‍ പതിവ് ട്രന്‍ഡ് ഇല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പുതിയ സാഹചര്യം. സ്വര്‍ണ വില വര്‍ധിച്ചപ്പോഴും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്നലെ രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞിരുന്നു. മാര്‍ച്ച് 16ന് രേഖപ്പെടുത്തിയ 1,15,440 രൂപയാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
