20 March 2026 9:53 AM IST
Summary
ഇന്നലെ സ്വര്‍ണവിലയില്‍ മൂന്നുതവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കൂടിയത്. പവന് ഇന്ന് 480 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കൂടി 13,835 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കൂടി 11,370 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 90,960 രൂപയിലെത്തി. വെള്ളി ഗ്രാമിന് 255 രൂപയിലാണ് വ്യാപാരം.
ഇന്നലെ സ്വര്‍ണവിലയില്‍ മൂന്നുതവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെമാത്രം സ്വര്‍ണത്തിന് 5,240 രൂപയാണ് കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധന. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 1,10,200 രൂപയാണ് മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
