25 March 2026 10:04 AM IST
Summary
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് ഇന്ന് 2,760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്ണത്തിന് 1,07,560 രൂപയായി. ഒരു ഗ്രാം സ്വര്ണത്തിന് 345 രൂപ വര്ധിച്ച് 13,445 രൂപയിലെത്തി. 18 ഗ്രാം സ്വര്ണം ഗ്രാമിന് 280 രൂപ കൂടി 11,050 രൂപയുമായി. 18 ഗ്രാം സ്വര്ണം പവന് 2240 രൂപ വര്ധിച്ച് 88,400 രൂപയിലും എത്തി. വെള്ളി ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം.
പശ്ചിമേഷ്യന് യുദ്ധം അവസാനിപ്പിക്കാന് അമേരിക്ക ശ്രമം തുടങ്ങിയെന്ന വാര്ത്തകളാണ് രാജ്യാന്തര വിപണിയില് സ്വര്ണവിലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്ണവിലയില് വന് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇറാനുമായി ചര്ച്ച നടത്താന് യുഎസ് നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള് സ്വര്ണവിലയെ യൂടേണ് അടിപ്പിച്ചത്. മാര്ച്ച് 23ന് രേഖപ്പെടുത്തിയ 99,480 രൂപയാണ് സ്വര്ണവിലയില് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഏറ്റവും ഉയര്ന്ന നിരക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
